നിന്റെവാസം... കാട്ടിൽമതി...
വേണ്ടാനിന്റെ വാസംകാട്ടിൽ മതിആലുവ ചാലയ്ക്കൽ വീട്ടിൽ കയറി ഒളിച്ച വെള്ളിവരയൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ഷൈൻ പിടികൂടിയപ്പോൾവിഷമില്ലാത്ത പാമ്പാണ് ഇതെങ്കിലും ഇതിന്റെ പല്പുകൾക്ക് ആഴത്തി...Read more
പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more

ആലുവ സ്വദേശികൾ സഞ്ചരിച്ച വാഹനം പത്തനംതിട്ട കലഞ്ഞൂരിൽ അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.
തമിഴ്നാട്ടിലെ തെങ്കാശി സ്വദേശികളായ സുന്ദർരാജ്, മകൾ രജനി എന്നിവരാണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.
ആലുവസ്വദേശി പ്രണവിന് ഗുരുതര പരിക്കുണ്ട്.
ആലുവക്കാരാണെങ്കിലും തമിഴ്നാട്ടിലാണ് സ്ഥിര താമസം
ഇവർ യാത്ര ചെയ്തിരുന്ന കാറിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു
തമിഴ്നാട്ടിൽ നിന്നും വൈക്കോൽ കയറ്റി പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്.
പത്തനംതിട്ടയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്നു സുന്ദർരാജും കുടുംബവും സഞ്ചരിച്ച കാർ.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിൽ ആകെ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്
. ഇതിൽ പരുക്കേറ്റ കാർ ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയിലുണ്ടായിരുന്ന രണ്ട് പേരിൽ ഡ്രൈവറുടെ നില അല്പം ഗുരരുതരമാണ്
പരുക്കേറ്റ മറ്റ് േപേരെപത്തനംതിട്ട ഇ.എം.എസ് ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തോട്ടിലേക്ക് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ നടന്നുവെങ്കിലും, വൈക്കോൽ പൂർണ്ണമായും നിറച്ചിരുന്നതിനാൽ അത് എളുപ്പമായിരുന്നില്ല.
തുടർന്ന് ലോറിയിലെ ഭാരം പൂർണ്ണമായും കുറച്ചതിന് ശേഷം വാഹനം കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങളാണ് അപകടസ്ഥലത്ത് പുരോഗമിക്കുന്നത്.
____________________________________
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement