സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.
ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക് ബെൽറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഷം
ആയോധന കല അഭ്യസിക്കുന്നത് സ്വയം സംരക്ഷിക്കപ്പെടാനും അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാനും പ്രചോദനമായി മാറണം.
നമ്മുടെ യഥാർത്ഥ ശക്തിയെ വിവേകത്തോടെ നിയന്ത്രിക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നഗരസഭാധ്യക്ഷ സൈജി ജോളി, മുൻ വൈസ് ചെയർമാൻ വി.പി.ജോർജ്ജ്, സി.പി.എം ഏരിയാ സെക്രട്ടറി എ.പി.ഉദയകുമാർ, ഇൻസ്ട്രക്ടർ എ.എസ്.സുരേന്ദ്രകുമാർ, എ.എസ്. രവിചന്ദ്രൻ ,എം.സി. ലാൽ, പി.ഡി. ബിജു എന്നിവർ സംസാരിച്ചു
ആലുവ ഒ.കെ.എസ്.കെയിൽ നിന്ന് ഇതിനോടകം 2500 ലേറെ പേരാണ് ബ്ലാക്ക് ബെൽറ്റ്നേടിയത്. ഇക്കുറി ബ്ലാക്ക് ബെൽറ്റ് നേടിയ 68 പേരിൽ 31 പേരും വനിതകളാണെന്ന പ്രത്യേകതയുണ്ട്.