ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more


*സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ ഉണ്ടാകണം: ബെന്നി ബെഹനാൻ എം.പി*
ഒരു പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനാണ് ആവശ്യമെന്ന് ബെന്നി ബെഹനാൻ എം.പി. പറഞ്ഞു.
മനോജ് മൂത്തേടൻ എം എൽ എ യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷൻ പെരുമ്പാവൂർ - കോൺക്ലേവ് 2026 ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം പി .
പെരുമ്പാവൂരിന്റെ പൈതൃകമായ തടി വ്യവസായത്തെ കൂടുതൽ കാര്യക്ഷമമാക്കണം. നിലവിലെ പ്ലൈവുഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, സർക്കാർ അനുവദിച്ച ബഡ്ജറ്റ് വിഹിതം വിനിയോഗിച്ച് പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണം. ട്രാവൻകൂർ റയോൺസിന്റെ കിൻഫ്ര, കെ.എസ്.ഇ.ബി. എന്നിവയ്ക്ക് കൈമാറിയത് കൂടാതെ ബാക്കിയുള്ള ഭാഗം പ്രായോഗികമായ വലിയ പദ്ധതികൾക്കായി ഉപയോഗപ്പെടുത്താൻ ചർച്ചകൾ ഉണ്ടാകണം.
മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. ഇതിനായി പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കണം. ഒപ്പം, നിലവിൽ തടസ്സപ്പെട്ടു കിടക്കുന്ന ശബരി റെയിൽ പാത പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളണം.
പെരുമ്പാവൂരിലെ കാർഷിക, ടൂറിസം, ആരോഗ്യ മേഖലകളുടെ വികസനത്തിനും മുൻഗണന നൽകണം. വേങ്ങൂരിലെ പാണിയേലി പോര് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി ടൂറിസം മന്ത്രിയെ നേരിട്ടെത്തിച്ച് പ്രാദേശിക ചർച്ചകൾ നടത്തണം. സ്പോർട്സ് രംഗത്ത് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് പോലുള്ള പൊതുസ്ഥലങ്ങൾ പ്രയോജനപ്പെടുത്തി ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റേഡിയങ്ങൾ നിർമ്മിക്കണം. സി.എസ്.ആർ. ഫണ്ടുകൾ കൂടി വിനിയോഗിച്ച് കിടപ്പുരോഗികൾക്കും അവശർക്കും വേണ്ടിയുള്ള സാമൂഹ്യക്ഷേമ-സാന്ത്വന പദ്ധതികൾ വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരിന്റെ സാമ്പത്തിക-വ്യാവസായിക അടിത്തറ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അതിഥി തൊഴിലാളികളെ അതിഥികളായിത്തന്നെ കണ്ട് അവർക്ക് മെച്ചപ്പെട്ട താമസസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പെരുമ്പാവൂർ പോലീസ് സ്റ്റേഷന്റെ നവീകരണത്തിനായുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും എം പി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ ഭേദമെന്യേ ഇത്തരം ഒരു വിപുലമായ ജനകീയ ചർച്ച സംഘടിപ്പിച്ച മനോജ് മൂത്തേടൻ എം.എൽ.എ.യുടെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മ നോജ് മൂത്തേടൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി.
പെരുമ്പാവൂരിന്റെ പ്രാദേശിക പ്രശ്നങ്ങളും അവയുടെ പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കിയ, വിഭിന്ന മേഖലകളിൽ അനുഭവസമ്പത്തുള്ള പ്രമുഖരുടെ വലിയൊരു നിരയാണ് കോൺക്ലേവിൽ അണിനിരന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, സാമുദായിക സംഘടനാ ഭാരവാഹികൾ, വ്യവസായികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ നിർദ്ദേശങ്ങൾ കോൺക്ലേവിൽ പങ്കുവെച്ചു.