എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്ട് മിനി ലോറി ഡ്രൈവറാണ് ഹോണടിച്ച ശേഷം ഓടിയിറങ്ങി കുട്ടിയെ മാറ്റിയത്.. ആലുവ എടയപ്പുറം റോഡിൽ ഇന്ന് രാവിലെ 10.30 യോടെസംഭവം ഉണ്ടായത്
തോട്ടു മുഖത്തുനിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. റോഡരികിലെ നഴ്സറിയിൽ നിന്നും കുട്ടി റോഡിലേക്ക് ഓടിയത് ഈ സമയം അതിലെ വരികയായിരുന്ന ചരക്ക് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു . കുട്ടിയെ കണ്ടു വണ്ടി നിർത്തി വണ്ടിയിലുണ്ടായിരുന്ന വർ കുട്ടിയെ സുരക്ഷിതമാക്കിയ ശേഷം ഫോൺ അടിച്ച് ആളെ കൂട്ടി. ഈ സമയവും സ്കൂളധികൃതർ സംഭവം അറിഞ്ഞിരുന്നില്ല. പെയ്ൻ്റിങ്ങ് നടന്നിരുന്നതിനാലാണ് ഗേറ്റ് തുറന്ന് കിടന്നതെന്നാണ് അധികൃതർ പറയുന്നത്.