ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more


ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പുത്തൻവേലിക്കര തുരുത്തിപ്പുറം വെള്ളോട്ടുപുരം അറപ്പാട്ട് വീട്ടിൽ ദീപു (37), കോട്ടയം തിരുവാർപ്പ് സൗത്ത് ചങ്ങളം വാഴ്‌വേലി വീട്ടിൽ സീതു (34) എന്നിവരെ റൂറൽ ജില്ല ഡാൻസാഫും, മുനമ്പം ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്ന് പിടികൂടി. പറവൂർ റ്റിബി റോഡിന് സമീപം കാറിൽ ഇരിക്കുകയായിരുന്നു ഇരുവരും. രഹസ്യവിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫും മുനമ്പം ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന നിലയിൽ 4 ഗ്രാമോളം എം ഡി എം എ കണ്ടെത്തുകയായിരുന്നു. അന്വേഷണസംഘത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ. എസ്.പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.സി.ബൈജു, എസ് ഐ റ്റി.ബി. ബിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.