അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
ആലുവ: നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണളെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ ടൗൺ കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു.
ആലുവ നഗരത്തിൽ കെഎസ്ആർടിസി , ജില്ലാ ആശുപത്രി, റെയിൽവേ സ്റ്റേഷൻ റോഡ് പരിസരങ്ങളിൽ ഫുട്പാത്തുകളിൽ വഴിയോരക്കച്ചവടം വ്യാപകമാണ്. ഇതുമൂലം കാൽനടയാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടുന്നു. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബോർഡുകൾ പോലും അനധികൃത നിർമാണമെന്ന പേരിൽ പൊളിച്ച് മാറ്റാനുള്ള നഗരസഭയുടെ നടപടി നിർത്തിവെക്കണം.
പമ്പ് കവല മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ വഴിവിളക്കുകൾ കത്താത്ത നിലയിലാണ്. ഇതുമൂലം പിടിച്ചുപറിക്കാരും മോഷ്ടാക്കളും തമ്പടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളിൽ ഈ ഭാഗത്തെ പത്തോളം സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. നഗരത്തിലെ റോഡുകളിൽ സീബ്ര ലൈനുകൾ മാഞ്ഞതിനാൽ റോഡ് കുറുകെ കടക്കുമ്പോൾ അപകടങ്ങൾ നിത്യസംഭവമാണെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യ സംരംഭങ്ങളുടെ സഹായത്തോടെ തെരുവുകളുകൾ പ്രവർത്തനയോഗ്യമാക്കും എന്നും റോഡിന് കുറുകെയുള്ള സീബ്ര ലൈനുകൾ തെളിയിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ സൈജു ജോളി ഉറപ്പുനൽകി. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ചുളള നടപടികൾ വ്യാപാരി സംഘടനയുമായി ആലോചിച്ചു മാത്രമേ തിരുമാനമെടുക്കുവെന്നും ചെയർപേഴ്സൻ ഉറപ്പു നൽകി.
കേരള വ്യാപാരി ഏകോപനസമിതി ആലുവ ടൗൺ പ്രസിഡൻറ് എസ് എ രാജൻ , സെക്രട്ടറി റഫീഖ് അഹമ്മദ് , ട്രഷറർ ടി.ആർ സെബാസ്റ്റ്യൻ , വൈസ് പ്രസിഡൻറ് മാരായ താഹ സൈന, ആരിഫ് പാലുപളളത്ത്, സെക്രട്ടറി അബ്ദുൾ കലാം , ജോണി ഉറുമീസ് , കെ.കെ. അബ്ദുൾ സലാം , സാബു പരിയാരത്ത് , ബിജു, അബ്ദുൾ ലത്തീഫ്, കുഞ്ഞുമോൻ , അബ്ബാസ് നഗരസഭ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, നഗരസഭ സെക്രട്ടറി അൻസിൽ ഐസക്, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മാരായ പി പി ജെയിംസ്, ലിസ ജോൺസൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .
.