ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more

എയർപോർട്ട് മാതൃകയിൽ രാജ്യത്ത് സ്വകാര്യ ബസ് പോർട്ടുകൾ വരുന്നു: നിതിൻ ഗഡ്കരി
ഗാന്ധിനഗർ: രാജ്യത്ത് വിമാനത്താവളങ്ങളുടെ മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്വകാര്യ 'ബസ് പോർട്ടുകൾ' നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ ഹൈടെക് കൺവെൻഷൻ സെന്ററിൽ ഇന്ത്യയിലെ പ്രമുഖ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഷോയായ 'പ്രവാസ് 5.0' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാർക്കും സ്വകാര്യ ബസ് സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ബസ് പോർട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ചാർജിംഗ് പോയിന്റുകൾ, അത്യാധുനിക വെയിറ്റിംഗ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള വിശ്രമമുറികൾ (റെസ്റ്റിംഗ് റൂം) തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടമായി രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബസ് പോർട്ട് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഉടൻ നിർമ്മാണം ആരംഭിക്കും. തുടർന്ന് രണ്ടാമത് തിരുപ്പതിയിലും മൂന്നാമത് കത്രയിലും സമാനമായ ബസ് പോർട്ടുകൾ വരും. വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
കേരളത്തിലെ ജലഗതാഗത രംഗത്തെ മികച്ച മാതൃകകളെ കേന്ദ്രമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പ്രശംസിച്ചു. മികച്ച രീതിയിലുള്ള ഹൗസ് ബോട്ടുകളും കൊച്ചി വാട്ടർ മെട്രോയും അടക്കം ജലഗതാഗത മേഖലയിൽ ഒരു പുത്തൻ രീതി തന്നെ കേരളത്തിൽ നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ, ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (BOCI) യുടെ ഭാഗമായി വാട്ടർ ട്രാൻസ്പോർട്ടിനെക്കൂടി ചേർക്കുന്നതിനായി കേരളത്തിൽ നിന്ന് തയ്യാറാക്കിയ പ്രത്യേക രൂപരേഖ ചടങ്ങിൽ വെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രകാശനം ചെയ്തു.
രാജ്യത്ത് നിലവിൽ പ്രതിദിനം 40 കോടി ജനങ്ങൾ ബസ് മാർഗ്ഗമുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെന്നും അതിൽ 96 ശതമാനവും സ്വകാര്യ സംരംഭകരാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച BOCI അഖിലേന്ത്യാ പ്രസിഡണ്ട് പ്രസന്ന പഡ്വർദ്ധൻ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പശ്ചിമ ബംഗാൾ ഗതാഗത-തൊഴിൽ വകുപ്പ് മന്ത്രി അർജുൻ സിംഗ്, ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി പ്രദീപ് ബത്ര, പശ്ചിമ ബംഗാൾ ടൂറിസം മന്ത്രി ഡോ. ശങ്കർ ഘോഷ്, ഗുജറാത്ത് മന്ത്രിമാരായ കാന്തിലാൽ അമൃതിയ, ജിതുഭായ് വഘാനി, രാജ്യസഭാംഗം അനുരാഗ് ശർമ്മ എന്നിവരും വ്യവസായ രംഗത്തെ പ്രമുഖരായ ആനന്ദ് എസ്. (ടാറ്റാ മോട്ടോഴ്‌സ്), എസ്.എസ്. ഗിൽ (വി.ഇ. കൊമേഴ്‌സ്യൽ വെഹിക്കിൾസ്), മനോജ് അഗർവാല (റെഡ്ബസ്), അലോകെ ബാജ്പേയ് (ഇക്സിഗോ) എന്നിവരും സംബന്ധിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്റ്റേജ് ഗ്യാരേജ് ബസ്സുകൾ, അന്തർസംസ്ഥാന ബസ്സുകൾ, ടൂറിസ്റ്റ് ബസ്സുകൾ, ടാക്സി കാറുകൾ എന്നിവ സർവീസ് നടത്തുന്ന പന്ത്രണ്ടായിരത്തോളം ഓപ്പറേറ്റർമാരാണ് മൂന്ന് ദിവസത്തെ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും വലിയ പങ്കാളിത്തമാണ് ഈ പ്രദർശനത്തിനുള്ളത്. മലയാളി ഓപ്പറേറ്റർമാരെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് 450 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് BOCI അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് റിജാസ് ആലുവ, BOCI കേരള ചെയർമാൻ ബിനു ജോൺ എന്നിവർ അറിയിച്ചു.