ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ, അമ്പതാം വാർഷിക ആഘോഷങ്ങൾ ഈമാസം 11ന് ആരംഭിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം ശനിയാഴ്ച രാവിലെ 10 ന് സ്കൂൾ ക്യാമ്പസിൽ പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് ഷിയാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർത്ഥി കൂടിയായ
അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും.
1975 മുതൽ 2025 വരെയുള്ള കാലയളവിലെ സ്വദേശത്തും വിദേശത്തും ഉള്ള 3, 500 ഓളം പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ സംബന്ധിക്കും. പൂർവ്വ വിദ്യാർത്ഥികൾക്കളുടെ കൂട്ടായ്മ ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.
സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ഷൗക്കത്തലി കൊടവത്ത് , സെക്രട്ടറി ഫൈസൽ, നാദിർഷ എലഞ്ഞിക്കായി , കബീർ എവറസ്റ്റ് , റാഫി ഹൈദർ, അബ്ദുൽ സലീം, റമീന ഷഫീർ എന്നിവർ പങ്കെടുത്തു