അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
/രാജസ്ഥാനിലെ ജനസേവ ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ബഹുജനപിന്തുണ തേടി ജനസേവ ചെയർമാൻ ജോസ് മാവേലി
രാജസ്ഥാനിലെ ചേരികളിൽ കഴിയുന്ന ആയിരത്തോളം കുട്ടികളെയാണ് ഡോ.സുനിൽ ജോസിന്റെ നേതൃത്വത്തിൽ ഭക്ഷണവും വിദ്യാഭ്യാസവും നൽകി സംരക്ഷിക്കുന്നത്.
അക്കാദമിയുടെ നല്ല പ്രവർത്തനം കണ്ട് കൂടുതൽ മാതാപിതാക്കൾ ഇപ്പോൾ അക്കാദമിയിലേക്ക് കുട്ടികളെ അയക്കാൻ മുന്നോട്ടുവരികയാണ്.
കേരളത്തിൽ ഇന്ന് തെരുവിലലയുന്ന ബാല്യങ്ങൾ ഏറെക്കുറെ ഇല്ലാതായതിൽ ജനസേവ വഹിച്ച പങ്ക് വലുതാണ്.
തെരുവിൽ നിന്നും ലഭിച്ച കുട്ടികളിൽ ഏറെ പേരും ഇന്ന് സമൂഹത്തിന്റെ ഉന്നതമായ പല മേഖലകളിലും എത്തപ്പെട്ടിട്ടുണ്ട്. ഈ ഒരു സാഹചര്യം രാജസ്ഥാനിലെ ചേരികളിലെ കുട്ടികളിലേക്കും സൃഷ്ടിക്കപ്പെടണം.
വോട്ടർ പട്ടികയിൽ പോലും പേരില്ലാത്ത ഈ പാവങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ഭരണതലങ്ങളിലുള്ളവർ മുന്നോട്ട് വരുന്നില്ല. ഇത്തരത്തിൽ സന്മനസുള്ള ജനങ്ങളിലാണ് പ്രതീക്ഷയെന്നും ജോസ് മാവേലി പറഞ്ഞു