അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ
ആലുവ: നവ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജനഹിതമാഗ്രഹിക്കാത്ത വാർത്തകൾ കൂടുതലായി സ്ഥാനം പിടിക്കുമ്പോൾ അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കൂടിവരികയാണെന്ന് മന്ത്രി പറഞ്ഞു. ആലുവയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയനും അശോകപുരം നാരായണൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വസ്തുതകൾ മനസിലാക്കാതെ സോഷ്യൽ മീഡിയയിൽ പലരും വാർത്തകൾ പടച്ചുവിടുകയാണ്. ഇത് മാധ്യമപ്രവർത്തനത്തിന്റെ അപചയത്തിന് വഴി തെളിക്കും. വിവാദങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നു. അതു കൊണ്ടു തന്നെ നല്ല പ്രവർത്തികൾ പലരും സമൂഹത്തിലേക്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദസ്ഥലമായ പര്യത്ത്കാവിൽ ശിലാസ്ഥാപന ചടങ്ങും മന്ത്രി പരാമർശിച്ചു. പോലീസ് സാന്നിധ്യം അടക്കം പ്രശ്നങ്ങൾ നടന്നപ്പോൾ 24 മണിക്കൂറും വാർത്ത കവർ ചെയ്ത ചാനലുകൾ ഇന്നലെ ശിലാസ്ഥാപനം നടന്നപ്പോൾ പ്രാധാന്യം നൽകിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അദ്വൈതാശ്രമത്തിൽ നടന്ന ചടങ്ങിൽ
അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ സി സ്മിജൻ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ എം പി ജോസഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
കെ.ജെ.യു മേഖല പ്രസിഡന്റ് എസ്.എ. രാജൻ അധ്യക്ഷനായി. ദേശീയ സമിതിയംഗം ബോബൻ ബി കിഴക്കേത്തറ സ്വാഗതവും അബ്ദുൾ സലാം നന്ദിയും പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എ ഷാജി, ജില്ലാ പ്രസിഡൻ്റ് സുനീഷ് മണ്ണത്തൂർ, സെക്രട്ടി വി ദിലീപ് കുമാർ, മീഡിയ ക്ലബ്ബ് സെക്രട്ടറി റഫീക്ക് അഹമ്മദ് എന്നിവർ സംസാരിച്ചു. പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് ജേതാവ് എരമമംഗലം മാതൃഭൂമി റിപ്പോർട്ടർ ഫാറൂഖ് വെളിയങ്കോട് മറുപടി പ്രസംഗം നടത്തി.