ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
എൺപത്തിയൊന്നിന്റെ നിറവിലും വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി സുഗതൻ ആയില്യം.ആലുവ തുരുത്ത് സ്വദേശിയായ സുഗതൻ.ഇറിഗേഷൻ വകുപ്പിൽ നിന്നും വിരമിച്ചയാളാണ്.
ജൈവകർഷകനായ ഇദ്ദേഹം വീട്ടുവളപ്പിൽ വാഴ, കപ്പ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.
ആദ്യം കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ച്
ആലുവ നഗരസഭാ ലൈബ്രറിയിൽ എത്തിയായിരുന്നു പുസ്തകങ്ങൾ വായിച്ചിരുന്നത്.
പിന്നീട് സുഗതൻ കൂടി മുൻകയ്യെടുത്ത് തുരുത്തിൽ റോട്ടറി ഗ്രാമദളം വായനശാലയ്ക്ക് രൂപം നൽകി
പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം അത് പുതുമ നഷ്ടപ്പെടാതെ വരും തലമുറയ്ക്കായി കൈമാറണമെന്നും വാദിക്കുന്നയാളാണ് സുഗതൻ
വായന മരിക്കില്ല,
വായനമരിച്ചാൽ മനുഷ്യത്വം മരിക്കുന്ന അവസ്ഥ സംജാതമാകും
. പല രൂപങ്ങളിലായി വായന മനുഷ്യനുള്ളിടത്തോളം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
യുവതലമുറയെ കൂടുതലായി വായനയിലേക്ക് കൊണ്ടുവന്നാൽ
അവർ മറ്റ് അധാർമ്മിക പ്രവൃത്തികളിലേക്ക് ആകർഷിക്കപെടില്ലെന്നും സുഗതൻ ചൂണ്ടിക്കാട്ടുന്നു