ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

കടുത്ത മത്സരത്തിന് ഒടുവിൽ അർജൻറീനയ്ക്ക് ക്വാർട്ടറിലേക്ക് കടക്കാനായി
അർജൻറീന 2 നെതിരെ 3 ഗോളുകൾക്കാണ് ഒടുവിൽ ക്വാർട്ടറിൽ കടന്നത്
അർജൻറീനയെ അമ്പരപ്പിച്ച് 15ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമും, 67ാം മിനിറ്റിൽ മുസ്തഫ സിക്കോയുമാണ് ഈജിപ്തിനായി ആദ്യം ഗോളുകൾനേടിയത്.
പിന്നീട് ലയണൽ മെസ്സിയുടെ നേതൃത്യത്തിൽ കനത്ത മത്സരമാണ് അർജന്റീന പുറത്തെടുത്തത്.
ഗോളടിക്കുകയെന്ന ലക്ഷ്യത്തോടെ അർജൻറീന ഈജിപ്തിന്റെ പ്രതിരോധ നിരയെ ഓരോ നിമിഷവും കടന്നാക്രമിച്ചു.
അവസാനം ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൽസോ ഫെർണാണ്ടസ് എന്നിവർ ഈജിപ്തിനെതിരെ ഓരോ ഗോൾ വീതം നൽകി അർജൻറീനയെ വിജയത്തിലെത്തിച്ചു.
അവസാന സമയം തങ്ങളുടെ ഗോൾ മുഖത്തേക്ക് പന്തെത്താതിരിക്കാൻ ശക്തമായ പ്രതിരോധം തീർത്തു കൊണ്ടുള്ള അർജന്റീനയുടെ തന്ത്രം ഫലപ്രാപ്തിയിലെത്തുകയും ചെയ്തു
ക്വാർട്ടറിൽ ഇനി അർജൻറീനയ്ക്ക് സ്വിറ്റ്സർലൻറിനെയാണ് നേരിടേണ്ടതായി വരിക
ഫ്രാൻസ് മൊറോക്കയേയും , സ്പെയിൻ ബെൽജിയത്തെയും, നോർവെ ഇംഗ്ലണ്ടിനെയും നേരിടും.
ലോകകപ്പ് ചരിത്രത്തിൽ 1978 ൽ നെതർ ലെൻഡിനേയും 1986 ൽ പശ്ചിമജർമ്മനിയേയും 2022 ൽ ഫ്രാൻസിനേയും പരാജയപ്പെടുത്തിയാണ് അർജൻറീന ലോകകപ്പ് നേടിയത്
1930 ലും 1990 ലും 2014 ലും റണ്ണേഴ്സപ്പായി
ഈ ലോകകപ്പിൽ ലയണൽ മെസ്സി ആകെ എട്ടുഗോളുകളാണ് ഇതുവരെ നേടിയത്