ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

വ്യത്യസ്തനാമൊരു ബാർബറാം ഭായിയെ സത്യത്തിൽ ആരും തിരിച്ചറിയില്ല.അത് സത്യം എന്നോണം ചാലക്കൽ ദാറുസ്സലാം സ്കൂളിന് എതിർവശത്ത് എർസിന് ബാർബർ ഷോപ്പിൽ മുടിവെട്ടുകയാണ് ബാർബർ മുബീൻ .
ഏഴുവർഷമായി കേരളത്തിലുള്ള മുബീൻ നിരവധി പുസ്തകങ്ങളാണ് ഇതിനോടകം വായിച്ചുതീർത്തത്.
മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തുന്നവർക്ക് നിരവധി പുസ്തകങ്ങൾ ഇവിടെ വച്ചിരിക്കുന്നത് കാണാൻ സാധിക്കും.
ഇതെല്ലാം മുബീൻ വായിച്ചുതീർത്ത പുസ്തകങ്ങളാണ്.നോവൽ മാത്രമല്ല സൈക്കോളജിക്കൽ പരമായ പുസ്തകങ്ങൾ അടക്കം പല ഭാഷകളിലുള്ള പുസ്തകങ്ങൾ മുബീൻ വായിച്ചു തീർക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിൻറെ ഖദീജ അടക്കം നിരവധി മലയാളം നോവലുകൾ ഇതോടകം വായിച്ചു കഴിഞ്ഞിട്ടുണ്ട് മുബീൻ.
മലയാളം സംസാരിക്കാൻ അറിയാമെങ്കിലും
ഗൂഗിൾ ട്രാൻസിലേറ്റർ വഴിയാണ് മലയാളം അടക്കമുള്ള പുസ്തങ്ങൾ വായിക്കുന്നത്.
വായിക്കുന്ന പുസ്തകങ്ങളുടെ ലഘുക്കുറിപ്പുകൾ അടക്കം എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട് മുബിന്റെ ഡയറിയിൽ.
ഓരോ മാസവും നാലോളം പുസ്തകങ്ങൾ വായിച്ചുതീർക്കുമെന്ന് മുബിൻ പറഞ്ഞു.യുപി സൊഹൻപൂർ സ്വദേശിയായ മുബീൻ ഏഴുവർഷമായി കേരളത്തിലുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളെ അടക്കം നിരവധി പേരെ പിടിക്കപ്പെടുമ്പോൾ
തന്റെ തിരക്കുപിടിച്ച ജോലികൾക്കിടയിലും വായനയിൽ മുറുകി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന
മുബീനെ പോലുള്ളവരെ വായന ദിനത്തിൽ ആദരിക്കപ്പെടേണ്ടതുണ്ട്.