ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more


വായനാവാരാചരണത്തിന് മാറ്റുകൂട്ടി ക്രസന്റ് പബ്ലിക് സ്കൂളിൽ കൂട്ടായ പത്രവായന.
ആലുവ:വായനാവാരാചരണത്തിന്റെ ഭാഗമായി ആലുവ ക്രസന്റ് പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരേ സമയം കൂട്ടായ പത്രവായന സംഘടിപ്പിച്ചു. വായനാശീലം വളർത്തുന്നതിനും വിദ്യാർത്ഥികളിൽ സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസറിൻ്റെയും പ്രിൻസിപ്പൽ ബിനു മോൻ വി ആറിൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവം പങ്കെടുത്തു. നിശ്ചിത സമയത്ത് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ പത്രം വായിച്ച് പ്രധാന വാർത്തകൾ മനസ്സിലാക്കുകയും അവയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
വായനയിലൂടെ അറിവും ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അധ്യാപകർ വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ കൂട്ടായ പത്രവായന വിദ്യാർത്ഥികളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുകയും വായനാസംസ്കാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ മാതൃകയാവുകയും ചെയ്തു.