ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
ആലുവയ്ക്ക് ബഡ്ജറ്റിൽ 21 കോടി 70 ലക്ഷവും, പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്ററും അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ.
ആലുവ: യു.ഡി.എഫ് സർക്കാരിന്റെ 2026-27 വർഷത്തെ പ്രഥമ ബഡ്ജറ്റിനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ഈ വർഷത്തെ ബഡ്ജറ്റിൽ ആലുവ നിയോജകമണ്ഡലത്തിലെ താഴെ കൊടുത്തിരിക്കുന്ന വിവിധ പദ്ധതികൾക്കായി 21 കോടി 70 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്,
1. ഇടപ്പള്ളി- മുവാറ്റുപുഴ റോഡിൻറെ BMBC നിലവാരത്തിലുള്ള പുനരുദ്ധാരണം, പൂക്കാട്ടുപടി മുതൽ തേവക്കൽ വരെ- 5.5 കോടി.
2. തുരുത്ത് റോഡിന്റെ പുനരുദ്ധാരണം BMBC നിലവാരത്തിൽ- 4 കോടി.
3. കാർമ്മൽ മനയ്ക്കപ്പടി റോഡ് BMBC നിലവാരത്തിൽനിലവാരത്തിൽ പുനരുദ്ധാരണം, കാർമ്മൽ ആശുപത്രി മുതൽ മനയ്ക്കപ്പടി ജംഗ്ഷൻ വരെ - 5 കോടി.
4. എടത്തല തായ്ക്കാട്ടുകര റോഡിന്റെ BMBC നിലവാരത്തിൽ പുനരുദ്ധാരണം, മനയപ്പള്ളി മുതൽ പൊട്ടച്ചിറ അമ്പലം വരെയും, കുന്നത്തേരി മുതൽ ഗാരേജ് വരെയും - 3.5 കോടി.
5. കപ്രശ്ശേരി ഗവ. യു.പി സ്കൂളിന് പുതിയ കെട്ടിടം - 3 കോടി.
6. മേയ്ക്കാട് എൽ.ഐസ് പമ്പ് ഹൗസിൽ നിന്നും ചെയിനേജ് 1000 മീറ്ററിന് സമീപം വരെ നിലവിലെ PVC പൈപ്പുമാറ്റി ഡി ഐ പൈപ്പ് സ്ഥാപിക്കുന്നതിന് - 70 ലക്ഷം
കഴിഞ്ഞ 10 വർഷമായി മുൻ സർക്കാരുകൾ 5 കോടി മാത്രമാണ് ഓരോ വർഷവും ആലുവയ്ക്കായി അനുവദിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തെ ബഡ്ജറ്റുകൾ ആലുവയേ സംബന്ധിച്ച് തീർത്തും നിരാശാജനകമായിരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബഡ്ജറ്റിൽ ആലുവയ്ക്കായി 21 കോടി 70 ലക്ഷം രൂപ അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
കൂടാതെ നെടുമ്പാശ്ശേരി എയർപോർട്ടിൽ സമീപം പുതുതായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റര് സ്ഥാപിക്കുന്ന പദ്ധതി ആലുവയ്ക്കായി അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.
ആലുവ നിയോജക മണ്ഡലത്തിൽ വരുന്ന എയര്പോര്ട്ടിനോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റര് വരുന്നതിലൂടെ, ആലുവയുടെ വികസനത്തിന് പുതിയ മുഖച്ഛായ നൽകുകയും, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാകുകയും ചെയ്യുമെന്നും, പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും എം.എൽ. എ പറഞ്ഞു.
കൂടാതെ കൊച്ചി, ആലുവ പെരുമ്പാവൂർ ബെൽറ്റിനെ ഫർണ്ണിച്ചർ നിർമ്മാണ കേന്ദ്രമാക്കി മാറ്റുക എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് 10 കോടി രൂപ ബഡ്ജറ്റിൽ വിലയിരുത്തിയതിലൂടെ ആലുവയുടെ വികസന സാഹചര്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും, ഈ പദ്ധതിയിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏവിയേഷൻ ലോജിസ്റ്റിക് ഹുബ്ബിന് ബഡ്ജറ്റിൽ 200 കോടി അനുവദിച്ചത് ആലുവയുടെ ഭാവിയിലെ വികസനത്തിന് വളരെ പ്രതീക്ഷ നൽകുന്നതാണെന്നും എം.എൽ.എ പറഞ്ഞു.
ആലുവയ്ക്കായി ബഡ്ജറ്റിൽ 21 കോടി 70 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.