ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.
അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാരിയും മൂത്തമകൾ മരിയതെരേസ ജോസ് എന്ന 16 കാരിയുമാണ് മരിച്ചത്.
ജോബിയെന്ന 50 കാരനും ഇളയമകനും മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിലാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വീട് പൂർണമായി അടച്ചുപൂട്ടിയതിനു ശേഷമായിരുന്നു ആത്മഹത്യാശ്രമം.
ഒരു ബന്ധു ഇവരെ മാറി മാറി ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതിനെ തുടർന്ന് വീടിന്റെ പിൻവാതിൽ തകർത്ത് നോക്കിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്
ശ്രദ്ധിക്കുക:- ആത്മഹത്യ ഒന്നിനും പരിഹാരമല്ല.