ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more

ആലുവ: റഗ്ബി ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കാൻ എറണാകുളം ജില്ലാ റഗ്ബി അസോസിയേഷന്റെ അഭിമാന താരം അഭിനവ് സമീഷും. ഇന്നും നാളെയുമായി ഹൈദരാബാദിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ തൃശൂർ വെള്ളാങ്ങല്ലൂർ കണ്ണാട്ടിൽ സമീഷിന്റെ മകൻ അഭിനവാണ് കേരള ജേഴ്സിയണിയുന്നത്. കേരള ടീമിന്റെ വൈസ് ക്യാപ്ടൻ കൂടിയാണ് അഭിനവ്.
മൂന്ന് വർഷത്തിലേറെയായി എറണാകുളം ജില്ലാ റഗ്ബി അസോസിയേഷന് കീഴിലാണ് അഭിനവിന്റെ പരിശീലനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 26 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
പെൺകുട്ടികളുടെ ടീമിലേക്ക് ജില്ലയിൽ നിന്ന് പള്ളുരുത്തി സ്വദേശിനി ഐറിൻ മേരിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ പെൺകുട്ടികളുടെ മത്സരം അവസാനിച്ചെങ്കിലും കേരള ടീമിന് മെഡലൊന്നും നേടാനായില്ല. കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ അസി. ഡയറക്ടർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോച്ച് ആർ. വിഷ്ണു രാജാണ് ഇരുവർക്കും പരിശീലനം നൽകുന്നത്.