കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമംനടത്തി
ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ ഫിഷറീസ് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂറിന് സ്വീകരണവും,വിവിധ അക്കാദമിക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് ദാനവും നടത്തി . ചടങ്ങിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ് ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ജോളി അധ്യക്ഷത വഹിച്ചു. ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്റാ ജേക്കബ്, സംസ്ഥാന കാർഷിക വികസന ബാങ്ക് അസോസിയേറ്റ് ഡയറക്ടർ ടി എ നവാസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിബി ജബ്ബാർ, പഞ്ചായത്ത് സെക്രട്ടറി നവീൻ രാജൻ, ഹസീന ഷിഹാബ്, പി കെ സുരേഷ്,ബാബു നിജിതാ ഹിതിൻ, സുനിൽ തിരുവാലൂർ രാധാമണി ജയ്സിംഗ് ,ജോസ് ഗോപുരത്തിങ്കൽ ജോഷി വേവുകാട് , പോൾ കൈതാരൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ് ,എം കെ ബാബു , ജിൻസി റോളി, ഫാദർ ആന്റോ ചാലിശ്ശേരി, ഡിസിസി സെക്രട്ടറി കെ വി പോൾ, ശ്രീ ലിന്റോ അഗസ്റ്റിൻ ലിയാക്കത്തലി മൂപ്പൻ, ജോളി പൊള്ളയിൽ, വി പി നാസർ, സക്കറിയ മണവാളൻ , ജൂഡോ പീറ്റർ, പി എസ് മുരളീധരൻ,തുടങ്ങിയവർ സംസാരിച്ചു