കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more
ആലുവ
പേടി എമ്മിന്റെ വ്യാജ ആപ്പ് ഉപയോഗിച്ച് ആറായിരം രൂപ തട്ടിയെടുത്ത പ്രതി ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ
ആലുവയ്ക്കടുത്ത് എടത്തല സ്റ്റേഷനതിർത്തിയിലെ ചുണങ്ങംവേലിയിലാണ് സംഭവം
ചുണങ്ങംവേലിയിലെ എ.ടി.എമ്മിൽ നിന്നും പണമെടുക്കാനെത്തിയ
എടത്തല പെങ്ങാട്ടുശ്ശേരി സ്വദേശി റിയാസിന്റെ പണമാണ് നഷ്ടമായത്.
എ ടി എമ്മിനടുത്ത് നിന്ന പെരുമ്പാവൂർ സ്വദേശിയായ ആസിഫ് എന്നയാൾ
ആശുപത്രിയിൽ ഗൂഗിൾ പേ എടുക്കാത്തതിനാൽ ബന്ധുവിന് ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്നില്ലെന്നും
എ ടി എം കാർഡ് കൈവശമില്ലെന്നും റിയാസിനെ അറിയിച്ചു.
പേടി എം വഴി പൈസ അയക്കാമെന്നും എടി എമ്മിൽ നിന്നും 6000 രൂപ എടുത്തു തരണമെന്നും അപേക്ഷിച്ചു.
ഫോണിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ 6000 രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടതായും സന്ദേശമെത്തി.
എന്നാൽ പിന്നീടാണ് തട്ടിപ്പ് ബോധ്യപ്പെട്ട് പൊലീസിൽ വിവരം നൽകുന്നതും
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതും
ഇയാൾ മറ്റ് രണ്ട് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്.
വ്യാജ അപ്പ് ഇയാൾക്ക് എവിടെ നിന്നും ലഭിച്ചുവെന്നും
ഇതുപയോഗിച്ച് വേറെയും തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടോയെന്നും
പൊലീസ് അന്വേഷിക്കുന്നുണ്ട്